2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലൈംഗിക പീഡനം, പരാതിയില്‍ പൊലിസ് നടപടിയെടുത്തില്ല; യു.പിയില്‍ യുവതി ആത്മഹത്യ ചെയ്തു

ലഖ്‌നൗ: യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ ദലിത് പീഡനം തുടര്‍ക്കഥയാകുന്നു. പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.
പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്താണ് യുവതി തൂങ്ങി മരിച്ചത്. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പ് പൊലിസ് കണ്ടെടുത്തു.

ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും ഭര്‍ത്താവും ഫുഗാന പൊലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. ഇതില്‍ മനംനൊന്ത യുവതി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ എസ്.ഐ സുഭാഷ് ചന്ദയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവതിയെ ഉപദ്രവിച്ചവര്‍ക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും ലൈംഗികോപദ്രവത്തിനും പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.