2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

സുഗതന്റെ മരണം: എ.ഐ.വൈ.എഫ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മകന്‍

പത്തനാപുരം: പ്രവാസിയായിരുന്ന സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികളെ എ.ഐ.വൈ.എഫ് സംര്ക്ഷിക്കുന്നുവെന്ന് മകന്‍ സുനില്‍. ഒരു സ്വകാര്യ ചാനലിനോടാണ് സുനിലിന്റെ പ്രതികരണം.  പ്രതികളെ പൊലിസും സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.  നീതി ലഭിക്കില്ലെന്ന് ഉറപ്പായി ഇനി ആരോടും പരാതിപ്പെടില്ലെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു. തെളിവില്ലെന്ന് പറഞ്ഞ് കേസവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് വമ്പന്‍ സ്വീകരണമാണ് സി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും ഒരുക്കിയിരുന്നത്. എ.ഐ.വൈ.എഫ്. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷ്, നേതാക്കളായ ഇമേഷ്, സതീഷ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച പുനലൂര്‍ കോടതി ജാമ്യം അനുവദിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.