2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ലൗ ജിഹാദ് ആരോപിച്ച് യു.പിയില്‍ യുവാവിനും യുവതിക്കും മര്‍ദ്ദനം

  • അക്രമം പൊലിസ് നോക്കി നില്‍ക്കെ

ലക്‌നോ: ലൗ ജിഹാദ് ആരോപിച്ച്  യുവാവിനും യുവതിക്കും യു.പിയില്‍ വി.എച്ച്.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പൊലിസ് നോക്കി നില്‍ക്കെയാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. പഞ്ചാബില്‍ നിന്നുള്ളവരാണ് മര്‍ദ്ദനത്തിനിരയായത്.

വിവാഹിതരാവാന്‍ വേണ്ടിയാണ് ഇവര്‍ തെഹ്‌സില്‍ കോടതിയിലെത്തിയത്. വിവരമറിഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇരുവരേയും മര്‍ദ്ദിക്കുകയും പൊലിസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. പൊലിസിനു മുന്നില്‍ വെച്ചും ഇവര്‍ അക്രമം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.