2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇസ്രാഈലിനെ തൃപ്തിപ്പെടുത്താന്‍ പേരുമാറ്റവും; തീന്‍മൂര്‍ത്തി ചൗക്ക് ഇനി തീന്‍ മൂര്‍ത്തി ഹൈഫ ചൗക്ക്

ന്യൂഡല്‍ഹി: ഇസ്രാഈലിനെ തൃപ്തിപ്പെടുത്താന്‍ മുഴുവന്‍ അടവും പയറ്റി നരേന്ദ്രമോദി. ഇസ്രാഈലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമായി ചരിത്രപ്രസിദ്ധമായ തീന്‍ മൂര്‍ത്തി ചൗക്കിന്റെ പേര് മാറ്റാനാണ് തീരുമാന്‍ ഇവരണ്ടും ഇനി മുതല്‍ ഇസ്രാഈല്‍ നഗരമായ ‘ഹൈഫ’ കൂട്ടിചേര്‍ത്ത് തീന്‍ മൂര്‍ത്തി ഹൈഫ ചൗക്ക് എന്നറിയപ്പെടും.ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെതാണ് തീരുമാനം.

 ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെയാണ് നെതന്യാഹു ഡല്‍ഹിയിലെത്തിയത്. ഇന്ത്യയിലെത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്ര മോദിയും തീന്‍മൂര്‍ത്തി സ്മാരകത്തിലെത്തി സന്ദര്‍ശക ബുക്കില്‍ ഒപ്പുവെച്ചു.

നേരത്തെ ഇസ്രാഈല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഫ നഗരവും സന്ദര്‍ശിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ പേരുമാറ്റം. 1948 മുതല്‍ തീന്‍ മൂര്‍ത്തി റോഡിനോടു ചേര്‍ന്നുള്ള തീന്‍ മൂര്‍ത്തി ഭവന്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു മരണംവരെ താമസിച്ചത് ഇവിടെയായിരുന്നു.

പിന്നീട് ഇതു നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയുമാക്കി. ഡല്‍ഹിയില്‍ റോഡുകളുടെ പേരു മാറുന്നതു പുതുമയല്ല. കഴ്‌സണ്‍ റോഡ് കസ്തൂര്‍ബാ ഗാന്ധി മാര്‍ഗും, റേസ് കോഴ്‌സ് റോഡ് ലോക് കല്യാണ്‍ മാര്‍ഗും, ഔറംഗസേബ് റോഡ് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം റോഡുമായി മാറിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.