2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാര്‍- ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രിം കോടതി പ്രതിസന്ധിക്ക് അയവു വരുന്നു. ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസല്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണുന്നതിന് മുന്നോടിയായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജസ്റ്റിസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  രാത്രി 7:30നാണ് കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജ്സ്റ്റിസുമായി കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം.

കൂടാതെ സുപ്രിംകോടതിയിലെ മറ്റ് ജഡ്ജിമാരുമായും സമിതി കൂടികാഴ്ച നടത്തും. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തു. ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ നിലപാട്.

വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ജെ. ചേലമേശ്വര്‍, രഞ്ജന്‍ ഗഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രിം കോടതിയിലെ നടപടിക ക്രമങ്ങളില്‍ വിമര്‍ശനവുമായി എത്തിയത്. കേസുകള്‍ നല്‍കുന്നതിലുള്‍പ്പടെ  ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.