2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മുസഫര്‍ നഗര്‍ കലാപം: ‘വ്യാജ’കേസുകള്‍ പിന്‍വലിക്കുമെന്ന് സംഗീത് സോമന്‍

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന ‘വ്യാജ’ കേസുകള്‍ പിന്‍വലിക്കുമെന്ന് സഞ്ജീവ് ബല്യാന്‍ എം.പി, സംഗീത് സോം എം.എല്‍.എ എന്നിവരറിയിച്ചു. കെട്ടിച്ചമച്ചതെന്ന് പൂര്‍ണ ബോധ്യമുള്ള കേസുകള്‍ പിന്‍വലിക്കുകയില്ലെന്നും ഇവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ ജില്ലാ ഭരണകൂടം പിന്തുണച്ചിരുന്നില്ലെന്ന് സംഗീത് സോം ചൂണ്ടിക്കാട്ടി. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറുമാസം മുമ്പാണ് കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച ജനഹിതം എന്തെന്നറിയാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോടാവശ്യപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സജ്ഞീവ് ബലിയാന്‍, എംപിയായ ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിംഗ് സോം എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയുടെ പരിഗണനയിലുള്ള കേസുകളാണ് പിന്‍വലിക്കുന്നത്.

2013ലാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ഹിന്ദു മുസ്‌ലിം വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്. കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്നാണ് കരുതുന്നത്. കലാപത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.