2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

വഴിയരികില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ ടാര്‍ ഇട്ടു; വേദനയില്‍ പിടഞ്ഞ് ഒടുവില്‍ മരണം

ആഗ്ര: റോഡുപണിക്കിടെ വഴിയരികില്‍ ഒരു നായ കിടക്കുന്നത് പോലും തൊഴിലാളികളുടെ കണ്ണില്‍ പെട്ടില്ല!. ചൂടുള്ള ടാര്‍ അതിന്റെ അര ഭാഗം വരെ ചേര്‍ത്ത് അവര്‍ റോഡ് നിരപ്പാക്കി.

ചൊവ്വാഴ്ച രാത്രി ആഗ്രയിലെ ഫത്തേഹബാദിലാണ് സംഭവം. ദേഹത്ത് വീഴുമ്പോള്‍ വേദനകൊണ്ട് പുളയുകയായിരുന്നു നായ. പക്ഷെ നിര്‍മ്മാണ തൊഴിലാളികള്‍ അത് വെക്കാതെ ടാറിടുന്നത് തുടര്‍ന്നു. ഒടുവില്‍ വേദന സഹിക്കവയ്യാതെ ആ മിണ്ടാപ്രാണി ചാവുകയും ചെയ്തു. നാട്ടുകാര്‍ പറയുന്നു. പിന്നീട് ആക്ടിവിസ്റ്റായ ഗോവിന്ദ പരഷറുടെ നേതൃത്തില്‍ നാട്ടുകാര്‍ റോഡു പൊളിച്ച് നായയെ സംസ്‌ക്കരിക്കുകയായിരുന്നു.

എന്നാല്‍ രാത്രി ചെയ്ത ജോലിയായതിനാല്‍ നായ കിടക്കുന്നത് കണ്ടില്ലെന്നാണ് കോണ്‍ട്രാക്ടറുടെയും തൊഴിലാളികളുടെയും വിശദീകരണം. നിര്‍മ്മാണ കമ്പനിക്കെതിരെ പരാതി നല്‍കിയതായി പരഷര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.