2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

ഉത്തര്‍പ്രദേശില്‍ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 16 മരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 16 മരണം. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.