2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

നവാസ് ശരീഫിന് തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി പാക് സുപ്രിം കോടതി

  • രാഷ്ട്രീയപ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ ചുമതലകള്‍ക്കും വിലക്ക്

ഇസ് ലാമാബാദ്: തിരിച്ചു വരവെന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രയുടെ മോഹങ്ങള്‍ക്ക് കടഞ്ഞാണിട്ട് സുപ്രിം കോടതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുസ്ഥാപനങ്ങളിലും നവാസ് ശരീഫിന് സുപ്രിം കോടതി വിലക്കേര്‍പെടുത്തി. ഭരണഘടനയിലെ 62(1)(f) വകുപ്പ് പ്രകാരമാണ് വിലക്കേര്‍പെടുത്തിയത്. ചരിത്രവിധിയനുസരിച്ച് നവാസ് ശരീഫിന് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

പനാമ പേപ്പര്‍ അഴിമതിക്കേസില്‍ പെട്ട കഴിഞ്ഞവര്‍ഷമാണ് നവാസ് രാജി വച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.