2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന്  ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഇന്ദര്‍ മീത് കൗര്‍ പിന്മാറി. കേസില്‍ നിന്ന വിട്ടു നില്‍ക്കുന്നതിന് ജസ്റ്റിസ് കൗര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ജാമ്യാപേക്ഷ മറ്റൊരു ബെഞ്ചിനു നല്‍കണമെന്ന് ആക്ടിങ് ചീഫ്് ജസ്റ്റിസിനോടാവശ്യപ്പെടുമെന്ന് അവര്‍ പ്രതികരിച്ചു.

നിലവില്‍ കാര്‍ത്തി ചിദംബരം മാര്‍ച്ച് 25 വരെ തിഹാര്‍ ജയിലില്‍ റിമാന്റിലാണ്.

തന്റെ സ്വാധീനമുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ഐ.എന്‍.എക്‌സ് മീഡിയയെ സഹായിച്ചെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കുറ്റം. നേരത്തെ കേസില്‍ കാര്‍ത്തിയെ മാര്‍ച്ച് 20 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി തടഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.