2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ദേശീയ പാതയോരത്തെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി.  ഇളവു നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ കള്ളു ഷാപ്പുകളും ഉള്‍പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ 500ലധികം ഷാപ്പുകള്‍ കേരളത്തില്‍ തുറക്കും.

ദേശീയസംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ തുറക്കാന്‍ നേരത്തേ സുപ്രിംകോടതി വിലക്കേര്‍പെടുത്തിയിരുന്നു. പിന്നീട് മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും മദ്യശാലകള്‍ തുറക്കാമെന്ന് പഴയ ഉത്തരവ് ഭേദഗതി ചെയ്തു.

കള്ള്ഷാപ്പുകളെ കൂടി ഇതിലുള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് കള്ള്ഷാപ്പ് തൊഴിലാളികള്‍ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കോടതി വിധി പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.