2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ദലിത് വിദ്യാര്‍ഥിയുടെ കൊലപാതകം: പ്രതിക്ക് ബി.ജെ.പി നേതാവുമായി ബന്ധമെന്ന് പൊലിസ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദലിത് വിദ്യാര്‍ഥി ദിലീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിക്ക് രാഷ്ട്രീയ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്ന വിജയ് ശേഖര്‍ സിങ്ങിന് ബി.ജെ.പി പ്രാദേശിക നേതാവ് സോനു സിങ്ങുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബി.എസ്.പി നേതാവായ സോനു സിങ് 2013ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

അതേ സമയം, വിജയ് ശേഖര്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലിസ് ഊര്‍ജിതമാക്കിയതായാണ് വിവരം. വിജയ് ശേഖറിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൊലപാതകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുകയുള്ളു. കൊല്ലപ്പെട്ട ദിലീപിന്റെ കുടുംബത്തിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ദലിത് വിദ്യാര്‍ഥി ദിലീപ് സരോജിനെ ഒരു റസ്റ്റോറന്റില്‍ വച്ച് നാലുപേര്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ മരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.