2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

‘അജ്ഞാത’ നാടയില്‍ കുരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക പരസ്യം

ന്യൂഡല്‍ഹി:  മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കെജ് രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കി പരസ്യത്തിന് അനുമതി ലഭിച്ചില്ല. കാരണമെന്തെന്ന് വെളിപെടുത്താതെയാണ് അറുപത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം തടഞ്ഞു വെച്ചിരിക്കുന്നത്. പരസ്യത്തില്‍ ഉപയോഗിച്ചിട്ടുള്ള വരികളാണ് തടസ്സമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ സത്യത്തിന്റെയും സത്യസന്ധതയുടേയും വഴിയിലൂടെ നടക്കുമ്പോള്‍ ലോകത്തിലെ ദൃശ്യമായതും അദൃശ്യമായതുമായ എല്ലാ ശക്തികളും നിങ്ങളെ സഹായിക്കുമെന്നതായിരുന്നു പരസ്യത്തിലെ വരികള്‍. മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ നേട്ടങ്ങളെല്ലാം എടുത്തു കാണിക്കുന്നതായിരുന്നു പരസ്യം. സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി പതിനാലിനാണ് പരസ്യം സംപ്രേഷണം ചെയ്യാനൊരുങ്ങിയിരുന്നത്.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.