2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

പതിനൊന്നു മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ഫട്‌നാവിസ് ലിസ്റ്റില്‍ ഒന്നാമന്‍

  • പിണറായി രണ്ടാമന്‍

ന്യൂഡല്‍ഹി: രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്നു റിപ്പോര്‍ട്ട്. ഇവരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 22 കേസുകളാണ് ഫട്‌നാവിസിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നെണ്ണം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയെഷന്‍ ഫോര്‍ ഡമോക്രാറ്റിക് റീഫോം (എ. ഡി. ആര്‍) പുറത്തു വിട്ടതാണ് റിപ്പോര്‍ട്ട്.

ക്രിമിനലുകളും അഴിമതിക്കാരും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃനിരയില്‍ എത്തുന്നതിന്റെ യുക്തിയെന്തെന്ന സുപ്രിം കോടതി പരാമര്‍ശത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ലിസ്റ്റിലുള്ള മറ്റു മുഖ്യന്‍മാര്‍
പിണറായി വിജയന്‍, കേരള , സി.പി.എം   പതിനൊന്നു കേസുകള്‍

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി എ.എ.പി  പത്തു കേസ്

രഘുബാര്‍ ദാസ് ഝാര്‍ഖണ്ഡ്  ബി.ജെ.പി എട്ടു കേസ്

അമരീന്ദര്‍ സിങ് പഞ്ചാബ് കോണ്‍ഗ്രസ് നാലു കേസ്.

യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ്  ബ.ജെ.പി  നാലു കേസ്

എന്‍ ചന്ദ്ര ബാബു നായിഡു ആന്ധ്രപ്രദേശ് ടിഡിപി  മൂന്ന് കേസ്

കെ ചന്ദ്രശേഖര്‍ റാവു തെലങ്കാന് ടിആര്‍എസ് രണ്ടു കേസ്

വി നാരായണ സ്വാമി  പുതുച്ചേരി കോണ്‍ഗ്രസ്  രണ്ടു കേസ്

മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ പിഡിപി ഒരു കേസ്.

നിതീഷ് കുമാര്‍ ബിഹാര്‍ ജെഡി(യു) ഒരു കേസ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.