2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

‘ഞാനൊന്നുമറിഞ്ഞില്ലേ’- ഫ്രഞ്ച് കമ്പനി റിലയന്‍സുമായി കരാര്‍ ഉണ്ടാക്കിയത് അറിഞ്ഞില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഒഴിഞ്ഞു മാറി പ്രതിരോധമന്ത്രി. ഇടാപടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ റിലയന്‍സിനെ പങ്കാളിയാക്കിയതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിര്‍മല സീതാരാമന്റെ പ്രതികരണം.

പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം റഫാല്‍ അഴിമതി മറച്ചുവെക്കുന്നതിനാണെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് നിര്‍മല ഇങ്ങനെ പ്രതികരിച്ചത്. റഫാല്‍ യുദ്ധ വിമാന നിര്‍മാണത്തിന് അനില്‍ അംബാനിയുടെ റിലയന്‍സിനെ തെരഞ്ഞെടുത്തതില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ റിലയന്‍സുമായി കരാര്‍ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. ഫ്രഞ്ച് സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രവര്‍ത്തന സജ്ജമായ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്നതാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറില്‍ ഒരു സ്വകാര്യ കമ്പനികളെ കുറിച്ച് പറയുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദസോ ഏവിയേഷന്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നയാളാണ്. അതിനാല്‍ അവിടെ പോയി കാണണം. അവര്‍ അതിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോപണം നിഷേധിച്ച് കമ്പനി സി.ഇ.ഒയും രംഗത്തെത്തിയിരുന്നു. റിലയന്‍സിനെപങ്കാളിയാക്കിയത് സര്‍ക്കാറല്ലെന്നും കമ്പനി നേരിട്ടാണെന്നുമായിരുന്നു വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.