2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ആരോപണങ്ങള്‍ക്ക് പരിഹാരം;ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കി. സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍ മന്ത്രിസഭാ യോഗം വിളിച്ചത്. യോഗത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല. മന്ത്രിമാര്‍ക്ക് ചില അധിക ചുമതലകള്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പരീക്കറെ ഡല്‍ഹി എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. സെപ്റ്റംബര്‍ 15 മുതല്‍ എയിംസില്‍ ചികിത്സയിലാണ് പരീക്കര്‍. ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പരീക്കറെ മാറ്റില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തു വന്നിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.