2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കവര്‍ച്ചക്ക് മുമ്പ് സി.സി.ടി.വിക്ക് മുമ്പില്‍ കള്ളന്റെ തകര്‍പ്പന്‍ നൃത്തം

ന്യൂഡല്‍ഹി: സത്യത്തില്‍ മൈക്കല്‍ ജാക്‌സന്റെ ആരാധകനൊന്നുമായിരുന്നില്ല അയാള്‍. കാമറ കണ്ടപ്പോള്‍ ഒരാവേശത്തില്‍ ചുവട് വച്ചു പോയതാണ്. കള്ളനായാലെന്താ..കല എല്ലാവരുടെ ഉള്ളിലുമുണ്ടാവില്ലേ. ഏതായാലും സി.സി.ടി.വി കാമറക്കു മുന്നിലെ കള്ളന്റെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  

ഡല്‍ഹിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഈ രസകരമായ സംഭവം. അടുത്തടുത്ത് കടകളുള്ള സ്ഥലത്ത് കവര്‍ച്ചക്കെത്തിയ സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. ഏതാനും സെക്കന്റുകള്‍ നീളുന്ന മനോഹരമായ ചുവടുകള്‍ക്കു ശേഷം തുണി കൊണ്ട് മുഖം മറച്ച്  മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം ഇയാള്‍ കാമറക്ക് സമീപമുള്ള കടയുടെ ഷട്ടര്‍ പൊളിക്കാന്‍ തയാറെടുക്കുന്നതും ദൃശ്യത്തിലുണ്ട്.

സംഭവം നടന്ന ചൊവ്വാഴ്ച പുലര്‍ച്ചെ ഈ അഞ്ചു പേരടങ്ങുന്ന സംഘം നാലു കടകളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. കള്ളന്‍മാര്‍ പൊലിസിന്റെ പിടിയിലായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.