2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സൂപ്പര്‍ പവര്‍ ആണെന്നാണ് വിചാരം, എന്നിട്ട് ഒന്നും ചെയ്യുന്നില്ല- ഡല്‍ഹി ഗവര്‍ണര്‍ക്ക് സുപ്രിം കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. മാലിന്യ സംസ്‌ക്കരണം പ്രദേശിക ഭരണകൂടത്തിന്റെ ചുമതലയാമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തെയാണ് കോടതി വിമര്‍ശിച്ചത്. തനിക്ക് സൂപ്പര്‍ പവറുണ്ടെന്നാണ് വിചാരം. എന്നിട്ട് ഒന്നും ചെയ്യുന്നുമില്ല. ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ആരും ചോദ്യം ചെയ്യരുതെന്നാണ് താങ്കള്‍ കരുതുന്നത്- കോടതി കുറ്റപ്പെടുത്തി.

ഇന്ന് രണ്ടു മണിക്ക് മുമ്പ് ശുചീകരണത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കണമെന്ന് ലെഫ്. ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനോ ഡല്‍ഹി സര്‍ക്കാറിനോ എന്ന ചോദ്യത്തിന് പ്രാദേശിക ഭരണ കൂടങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയ മറുപടി. മാലിന്യ സംസ്‌കരണം പ്രാദേശിക സര്‍ക്കാറുകളുടെ ചുമതലയാണെന്നും അതിന്റെ മേല്‍നോട്ടച്ചുമതല മാത്രമാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
 
ഡല്‍ഹിയിലെ ഗാസിപൂര്‍, ഓഖ്‌ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും  ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.