2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ത്രിദിന സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക്

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക്.  ജൂലൈ 13നാണ് യാത്രതിരിക്കുക. ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്‌നാഥിനെ അനുഗമിക്കും.

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

കൂടാതെ ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്, ആയുധങ്ങള്‍, കന്നുകാലിക്കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയങ്ങളാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.