2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

മുറിച്ചു മാറ്റിയ റെക്കോര്‍ഡ്; 66 കൊല്ലത്തിന് ശേഷം ശ്രീധര്‍ നഖം മുറിച്ചു

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമ

പൂനെ: ഒടുവില്‍ അയാള്‍ അതു ചെയ്തു. കഴിഞ്ഞ 66 കൊല്ലമായി അയാള്‍ ചെയ്യാത്തതും എന്നാല്‍ സാധാരണ മനുഷ്യര്‍ എപ്പോഴും ചെയ്തു പോരുന്നതുമായ കര്‍മം. നഖം മുറിക്കല്‍. ശ്രീധര്‍ ചില്ലാല്‍ എന്ന 84കാരനാണ് ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡിനുടമയായ തന്റെ നഖം വെട്ടിക്കളഞ്ഞത്. വെട്ടി മാറ്റിയ നഖങ്ങള്‍ ഇനി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ റിപ്ലിയുടെ പ്രശസ്തമായ ‘ബിലീവ്‌സ് ഇറ്റ് ഓര്‍ നോട്ട്’ എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
 
1952ല്‍ തന്റെ 14ാം വയസ് മുതലാണ് ഇയാള്‍ ഇടതു കയ്യിലെ നഖം നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്. 909.6 സെന്റി മീറ്റായിരുന്നു നഖത്തിന്റെ നീളം. തള്ള വിരലിലെ നഖത്തിനായിരുന്നു ഏറ്റവും നീളം കൂടുതല്‍. 197.8 സെന്റി മീറ്റര്‍. ചൂണ്ടു വിരലിലെ നഖത്തിന് 164.5 സെന്റി മീറ്റര്‍, നടുവിരലില്‍ 186.6 സെന്റി മീറ്റര്‍,മോതിര വിരലില്‍ 181.6 സെന്റി മീറ്റര്‍, ചെറുവിരലില്‍ 179.1 സെന്റി മീറ്റര്‍ എന്നിങ്ങനെയാണ് നഖത്തിന്റെ നീളം.

2015ലാണ് ഒറ്റകൈയ്യില്‍ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡ് ശ്രിധര്‍ ചില്ലാലിനെ തേടിയെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.