2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ബോളിവുഡ് യുവ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു

മുംബൈ: മുംബൈയില്‍ ബോളിവുഡ് യുവ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. 32 കാരനായ രവിശങ്കര്‍ അലോക് ആണ് മരിച്ചത്. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയിലായിരുന്നു ഇയാളുടെ താമസം.

നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്. അദ്മഹത്യാ കാരണം വ്യക്തമല്ല. കുറിപ്പൊന്നു കണ്ടെടുത്തിട്ടില്ല. കുറച്ചു മാസങ്ങളായി അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലിസിനെ അറിയിച്ചു.

സംഭവത്തില്‍ സബര്‍ബന്‍ വെര്‍സോവ പൊലിസ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.