2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.പി മാനഭംഗം: ബി.ജെ.പി എം.എല്‍.എയോട് കീഴടങ്ങാനാവശ്യപ്പെട്ട് യോഗി

ലഖ്‌നൗ: ബലാത്സംഗക്കേസില്‍ കീഴടങ്ങാന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങിനോട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിര്‍ദ്ദേശം. കേസില്‍ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണം ഉര്‍ന്നതിനെതുടര്‍ന്നാണിത്. കൂടാതെ സംഭവത്തില്‍ യോഗി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

കുല്‍ദീപ് സിങിനെതിരായി ഉയര്‍ന്ന പീഡനാരോപണം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
എം.എല്‍.എക്കെതിരേ ആരോപണമുന്നയിച്ച 18കാരിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചതും അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് ഇന്നലെ അലഹബാദ് ഹൈക്കോടതി തടഞ്ഞതും സംസ്ഥാന ഭരണത്തിലും ബി.ജെ.പിയിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
അതിനിടയില്‍ തന്റെ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കുല്‍ദീപ് സിങ് സെനഗറുടെ ഭാര്യ സംഗീത സെനഗര്‍ രംഗത്തെത്തിയിരുന്നു.

രണ്ട് ദിവസം മുന്‍പാണ് ഉനാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചത്. മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കത്ത് ഹരജിയായി പരിഗണിച്ചാണ് സംസ്‌കാരം താല്‍ക്കാലികമായി കോടതി തടഞ്ഞത്. സംഭവത്തില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.