2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.പി ബലാത്സംഗം: നാടകങ്ങള്‍ക്കൊടുവില്‍ അന്വേഷണം സി.ബി.ഐക്ക്, എം.എല്‍.എക്കെതിരെ കേസെടുത്തു

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗത്തില്‍ കുറ്റരോപിതാനായ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിനെതിരെ കേസെടുത്തു. ഇരയുടെ നിരന്തര പ്രതിഷേധത്തിനൊടുവിലാണ് കേസെടുത്തത്. ബലാത്സംഗ കേസിന്റേയും, കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിന്റേയും അന്വേഷണം സി.ബി.ഐക്ക് വിടാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.

പോക്‌സോ കുറ്റമടക്കം ചുമത്തി ഇന്ന് പുലര്‍ച്ചയാണ് ഉന്നാവ് മാഖി പൊലിസ് സ്‌റ്റേഷനില്‍ എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനമുണ്ടായത്. നൂറോളം അനുയായികള്‍ക്കൊപ്പം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ കുല്‍ദീപ് സിങ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തയത് ഏറെ നാടകീയത സൃഷ്ടിച്ചു. കീഴടങ്ങനാണ് എം.എല്‍.എ എത്തിയതെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

എന്നാല്‍ താന്‍ ഇവിടെ തടിച്ചുകൂടിയ മാധ്യമങ്ങളെ കാണാനാണ് വന്നതെന്നായിരുന്നു കുല്‍ദീപ് സിങ് പ്രതികരിച്ചത്. താന്‍ ഒളിവിലല്ലെന്ന് ബോധ്യപ്പെടുത്താനാണ് എത്തിയതെന്നു അദ്ദേഹം വിശദീകരിച്ചു.

ഇതിന് ശേഷമാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ബലാത്സംഗ കേസിനൊപ്പം പെണ്‍ക്കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവവും സി.ബി.ഐ അന്വേഷിക്കും. പിതാവിന്റെ കസ്റ്റഡി മരണത്തില്‍ നേരത്തെ എം.എല്‍.എയുടെ സഹോദരനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത പിതാവ് അവിടെ വച്ച് മരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

അതേസമയം, കുല്‍ദീപിനോട് കീഴടങ്ങാന്‍ യോഗി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News