2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഉമാഭാരതി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ലക്‌നോ: ബി.ജെ.പി മുതിര്‍ന്ന നേതാവ് ഉമാഭാരതി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആരോഗ്യവും പ്രായവും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തന മേഖലയില്‍ സജീവമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാല്‍മുട്ടു വേദനയും മറ്റും തന്നെ അലട്ടുന്നുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറി നില്‍ക്കുകയാണെന്നും ഝാന്‍സിയില്‍ എം.പിയും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1984ലാണ് അവര്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് പരാജയപ്പെട്ടു. പിന്നീട് 89ലും 99ലും അവര്‍ വിജയിച്ചു. 2014 മോദി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയുമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.