2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

21ാം നൂറ്റാണ്ടിലും അയിത്തം മാറാതെ ഇന്ത്യ

ന്യൂഡല്‍ഹി: ലോക വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമൂഹികാവസ്ഥയെ കുറിച്ച് സോഷ്യല്‍ ആറ്റിറ്റിയൂഡ് റിസേര്‍ച്ച് ഇന്ത്യ(എസ്.എ.ആര്‍.ഐ) നടത്തിയ സര്‍വ്വേയിലാണ് ലജ്ജാകരമായ ഈ കാര്യമുള്ളത്. ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ഉള്‍ഗ്രാമങ്ങളില്‍ മാത്രമല്ല, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പോലും അയിത്തമുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തര്‍പ്രദേശ്,  രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം (മൂന്നില്‍ രണ്ട്) ജനവിഭാഗങ്ങളിലും അയിത്തം ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. വിഭിന്ന ജാതിയില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹവും ഇവിടുത്തുകാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല.

സ്ത്രീകള്‍ക്കിടയിലാണ് അയിത്തം രൂക്ഷമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാനില്‍ അന്‍പത് ശതമാനം പേരും അയിത്തം ആചരിക്കുന്നതായി സമ്മതിച്ചപ്പോള്‍ യു.പിയില്‍ 48 ശതമാനം പേരാണ് തൊട്ടുകൂടായ്മയില്‍ ജീവിക്കുന്നത്.

2016ല്‍ 8065 ആളുകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.