2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

കൊളീജിയത്തിനെതിരെ പ്രതിഷേധം; സുപ്രിം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു

  • രണ്ടു കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ അസാധാരണ സംഭവം. രണ്ടു കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച  കൊളീജിയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന.

അഞ്ചംഗ കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്.

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടു മണിക്ക് വാര്‍ത്താ സമ്മേളനം നടക്കുമെന്നാണ് സൂചന. ചെലമേശ്വറിന്റെ വസതിയില്‍ വെച്ചാണ് വാര്‍ത്താസമ്മേളനമെന്നാണ് റിപ്പോര്‍ട്ട്. രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ പി ലോക്കുര്‍ എന്നീ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.