2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

സുപ്രിം കോടതി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ല- വെളിപ്പെടുത്തലുമായി നാല് ജഡ്ജിമാരുടെ വാർത്താ സമ്മേളനം

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. കോടതിയില്‍ ചില കാര്യങ്ങള്‍ കൃത്യമായല്ല നടക്കുന്നത്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം പറഞ്ഞ് ബോധ്യമാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നു രാവിലെയും ജസ്റ്റിസിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അത് ഫലം കാണാതെ വന്നപ്പോഴാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്- ചെലമേശ്വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുതിര്‍ന്ന ജഡ്ജിമാര്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങളുണ്ട്. നിഷ്പക്ഷമായ നിയമവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More… ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ പൂര്‍ണരൂപം

പങ്കു വെക്കുന്നത് രാജ്യത്തിന്റെ ആശങ്കളാണെന്നു പറഞ്ഞ അദ്ദേഹം തീര്‍ത്തും അസാധാരണമായ സംഭവമാണിതെന്നും സമ്മതിച്ചു. വാര്‍ത്താ സമ്മേളനത്തിന് നിര്‍ബന്ധിതരാവുകയായിരുന്നു. ഇങ്ങനെ ഒരു നടപടിക്കു മുതിരേണ്ടി വന്നതില്‍ വിഷമമുണ്ട്.  രാജ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇത് അസാധാരണ സംഭവമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ലോയ കേസിലാണ് പ്രതിഷേധിക്കുന്നത്. ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈന്‍ ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതിലാണ് ഭിന്നതയുണ്ടായത്.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.   


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.