2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വരുന്നൂ..ജിയോ ക്രിപ്‌റ്റോ കറന്‍സി

ന്യൂഡല്‍ഹി: ഒരു വര്‍ഷം കൊണ്ട് ടെലികോം മേഖലയില്‍ ഒന്നടങ്കം വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ മറ്റൊരു വന്‍ പദ്ധതിക്ക് ഒരുങ്ങുകയാണ്. ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി  പുറത്തിറക്കാന്‍ പോകുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിജിറ്റല്‍ കറന്‍സിയുടെ മുന്നേറ്റം കണ്ടാണ് മുകേഷ് അംബാനിയുടെ മകനായ ആകാശ് അംബാനിയുടെ പുതിയ നീക്കം.ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിയുടെ ഭാഗമായായി ജിയോ കോയിന്‍ ഇറക്കുക. ഇതിനായി ആകാശ്  അംബാനിയുടെ നേതൃത്വത്തില്‍ അമ്പതോളം ടെക് വിദഗ്ധരെ നിയമിച്ചു കഴിഞ്ഞു. ജിയോ കോയിന്‍ എന്ന പേരിലാണ് ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുന്നത്.

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിക്കായി  ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗ വിദഗ്ധ സംഘത്തെയാണ് ജിയോ നിയോഗിച്ചിട്ടുള്ളത്.ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിക്ക് കീഴില്‍ നിരവധി പദ്ധതികളാണ് ജിയോ ആസൂത്രണം പെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി ബ്ലോക്ക് ചെയിന്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും.ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.