2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

നിയന്ത്രണമില്ലാതെ ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന്14, ഡീസലിന് 15 പൈസ കൂടി

കോഴിക്കോട്: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ്  ഇന്ന്  വര്‍ധിച്ചത്.

Read In English

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും  കോഴിക്കോട് പെട്രോളിന്  83.11 പൈസയും ഡീസലിന്  77 .15 പൈസയുമാണ്  ഇന്നത്തെ നിരക്ക്.

മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇന്ന്  90.05 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.87 രൂപയും ഡീസലിന് 72.97 രൂപയുമാണ്.

അതേസമയം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ആന്ധ്ര രണ്ടും രാജസ്ഥാന്‍ രണ്ടര രൂപയുമാണ് കുറച്ചത്.

അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014നും 16നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.