2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ പതിനാലുകാരി രണ്ടു തവണ കൂട്ടബലാത്സംഗത്തിന് ഇരയായി

ചിന്ദ്വാര: മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ പതിനാലുകാരി രണ്ടു തവണ കൂട്ടബലാത്സംഗത്തിനിരയായി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ഒരു സംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി രണ്ടാമതും ബലാത്സംഗം ചെയ്യപ്പെട്ടത്.

പൊലിസ് പറയുന്നതിങ്ങനെ. ജൂലൈ ആറിന് വൈകുന്നേരമാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകിയും മകള്‍ എത്താതിരുന്നപ്പോള്‍ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ എട്ടിനാണ് മനോനില നഷ്ടമായ രീതിയില്‍ കുട്ടിയെ പൊലിസ് കണ്ടെത്തുന്നത്. പിന്നീട് കുട്ടി പൊലിസിനോട് സംഭവിച്ച കാര്യങ്ങള്‍  പറയുകയായിരുന്നു.

മോഹിത് ഭരദ്വാജ് എന്നയാളാണ് ആദ്യം കുട്ടിയെ പറഞ്ഞു വശത്താക്കി കൊണ്ടു പോവുന്നത്. കൂട്ടുകാരന്റെ വീട്ടിലേക്കാണ് കൊണ്ടു പൊയത്. അവിടെ വച്ച് ഇരുവരും കുട്ടിയെ ബലാത്സംഗം ചെയ്തു. പിറ്റേദിവസം കുട്ടിയെ പൊകാനനുവദിച്ചു. വീട്ടിലേക്കു പോവുന്ന വഴിയില്‍ വച്ച കുട്ടി മൂന്നംഗ സംഘത്തിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു. ഇവരും കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.

അഞ്ചുപേരും പൊലിസിന്റെ പിടിയിലായിട്ടുണ്ട്. ബലാത്സംഗവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.