2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തമിഴ്‌നാട്ടില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് വധശിക്ഷ; ഇയാള്‍ സ്വന്തം മാതാവിന്റെയും കൊലപാതകി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 23കാരനായ എഞ്ചിനീയര്‍ക്ക് വധശിക്ഷ. എസ് ദശ്വന്തിനാണ് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. വന്തം മാതാവിനെ കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസില്‍ ജാമയ്ത്തിലിറങ്ങിയ സമയത്താണ് ഇയാള്‍ മാതാവിനെ കൊലപ്പെടുത്തിയത്.

 പട്ടിക്കുഞ്ഞിനൊപ്പം കളിക്കാമെന്നു പറഞ്ഞാണ് ദശ്വന്ത് ഏഴു വയസ്സുകാരിയെ പാട്ടിലാക്കിയത്. കുട്ടിയെ വീട്ടിലേക്കു കൊണ്ടു വന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ ദശ്വന്ത് മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിച്ചു.

ഫെബ്രുവരിയില്‍ ദശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ദശ്വന്താണ് പ്രതി എന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടിയിരുന്നു. ചെന്നൈ പൊലിസ് മുംബൈയിലെത്തി ഇയാളെ പിടികൂടി. എന്നാല്‍ ഇയാള്‍ വീണ്ടും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടിരന്നു. പിന്നീട് നിരന്തരമായ തെരച്ചിലിനൊടുവില്‍ അടുത്ത ദിവസം ദശ്വന്ത് വീണ്ടും പിടിയിലാവുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.