2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഫീസ് കൊടുക്കാത്തതിന് 16 കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ ബേസ്‌മെന്റില്‍ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: ഫീസ് കൊടുക്കാത്തതിനു പതിനാറു കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ ബേസ്‌മെന്റില്‍ പൂട്ടിയിട്ടു.  ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. നാലു അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളാണ് ഈ ക്രൂരതക്കിരയായത്.

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.  പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

വിഷയത്തില്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.