2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

മുഹമ്മദലി ജിന്ന മഹാ പുരുഷനെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് മുഹമ്മദലി ജിന്നയെന്ന് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ. ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് നീക്കണമെന്നാ ആവശ്യം സംഘപരിവാര്‍ശക്തമാക്കുന്നതിനിടെയാണ് എം.പിയുടെ പാര്‍ട്ടി നിലപാടിനെതിരായ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്കില്‍ നിന്നുള്ള എം.പിയാണ് സാവിത്രി.

ജിന്നയുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കണം-സാവിത്രി പറഞ്ഞു. ജിന്നയുടെ പേരിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദലിത് പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തരിച്ച് വിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാതിമതങ്ങള്‍ക്കപ്പുറം സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. അവര്‍ എന്നും ബഹുമാനിക്കപ്പെടണമെന്നും സാവിത്രി പറഞ്ഞു.

അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഓഫീസില്‍നിന്ന് ജിന്നയുടെ ചിത്രം നീക്കണമെന്ന് ബി.ജെ.പി എംപി സതീഷ് ഗൗതം ആവശ്യപ്പെട്ടിരുന്നു. അതേതുടര്‍ന്നാണ് ജിന്നയുടെ പേരില്‍ രാജ്യത്ത് വിവാദങ്ങള്‍ ഉടലെടുത്തത്.

നേരത്തെ യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സ്വാമി പ്രസാദ് മൗര്യയും ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് യോഗിയും മറ്റു മന്ത്രിമാരും രംഗത്തെത്തി. ജിന്ന ഇന്ത്യയുടെ ശത്രുവാണെന്നാണ് യോഗി പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.