2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

ആര്‍എസ്.എസ് കലാപത്തിന് കോപ്പു കൂട്ടുന്നു, കെണിയില്‍ വീഴരുതെന്ന് മമത

ആലിപുര്‍ദ്വാര്‍(പശ്ചിമബംഗാള്‍): സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന പുസ്തകം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്താണ് ആര്‍.എസ്.എസ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കി. ആലിപുര്‍ദ്വാറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘കഴിഞ്ഞ ദിവസമാണ് പുസ്തകം തന്റെ ശ്രദ്ധയില്‍ പെട്ടത്. അത് രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്വകാര്യസ്ഥാപനം തയ്യാറാക്കിയ  പുസ്തകമാണത്. പുസ്തകം വിപണിയില്‍  വില്‍പനക്കെത്തിച്ചിട്ടുണ്ടെന്ന് അറിഞ്ഞതായും മമത പറഞ്ഞു.

ഉളുബെറിയയിലെ ഒരു സ്‌കൂളില്‍നിന്ന് ഇത്തരം പുസ്തകം കണ്ടെടുത്തതായും ആര്‍.എസ്.എസിനെതിരെ കേസെടുത്തതായും അവര്‍ അറിയയിച്ചു.

രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗില്‍ പുസ്തകം തിരുകിക്കയറ്റിയത് സംഘ്പരിവാര്‍ ശക്തികളുെട നിഗൂഢനീക്കത്തിന്റെ ഭാഗമാണ്. പുസ്തകം കുട്ടികള്‍ വീട്ടില്‍ വെച്ച് വായിക്കണമെന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്‌കൂളില്‍ വെച്ച് വായിച്ചാല്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാം- മമത ചൂണ്ടിക്കാട്ടി.

എത്രത്തോളം ഹീനമാണ് അവരുടെ നീക്കമെന്ന് പറഞ്ഞ മമത സംഘ്പരിവാറിന്റെ കെണിയില്‍ വീഴരുതെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.