2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

കശ്മീരില്‍ മരിച്ച തീവ്രവാദികള്‍ രക്തസാക്ഷികള്‍, നമ്മുടെ സഹോദരങ്ങള്‍- പി.ഡി.പി എം.എല്‍.എ

ശ്രീനഗര്‍: കശ്മീരില്‍ പൊലിസിനോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഏറ്റുമുട്ടി മരിച്ച തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പി.ഡി.പി എം.എല്‍.എ അഅ്ജാസ് അഹമ്മദ് മിര്‍. അവരുടെ മരണം ആഘേഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കശ്മീരിലെ തീവ്രവാദികള്‍ രക്തസാക്ഷികളാണ്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. അവരില്‍ ചില്ര# വളരെ ചെറുപ്പമാണ്. എന്താണവര്‍ ചെയ്യുന്നതെന്ന് പോലും അവര്‍ക്കറിയില്ല’ അഅdജാസ് പറഞ്ഞു.

‘തീവ്രവാദികെള കൊല്ലുന്നത് നാം ആഘോഷിക്കരുത്. അതു നമ്മുടെ പരാജയമാണ്. സുരക്ഷാ ഉദ്യോഗസ്തര്‍ രക്തസാക്ഷികളാകുമ്പോള്‍ നമുക്ക് ദുഃഖമുണ്ടാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാതാപിതാക്കളോടെന്നപോലെ തീവ്രവാദികളുടെ രക്ഷിതാക്കളോടും നാം അനുകമ്പ കാണിക്കണം’- എം.എല്‍.എ ആഹ്വാനം ചെയ്തു.

തീവ്രവാദികളെ വധിക്കുന്നത് ആഘോഷിക്കരുതെന്ന് ജമ്മു കശ്മീര്‍ നിയമസഭയിലും കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി വിഘടന വാദികളും തീവ്രവാദികളുമായി ചര്‍ച്ച സംഘടിപ്പിക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടടുകയും ചെയ്തിരുന്നു.
ഷോപിയാനിലെ വാചി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്അഅ്ജാസ്. മൂന്നു മാസം മുമ്പ് ഷോപിയാനില്‍ ഇദ്ദേഹത്തിന്റെ വീടിനു നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.