2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തില്‍ കൂടില്ല- കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തില്‍ കൂടില്ലെന്ന് ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തിലുളള രാഷ്ട്രീയ കക്ഷികള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ് സഖ്യത്തില്‍ ഭാഗമാകരുതെന്നാണ് ആംആദ്മി പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായാല്‍ പാര്‍ട്ടി വിടുമെന്ന് പലരും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് കെജ് രിവാളിന്റെ പ്രതികരണം.

കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം തൊടുത്തുവിട്ട അദ്ദേഹം ഡല്‍ഹിയുടെ വികസന പ്രവത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കുകയാണെന്ന് ആരോപിച്ചു. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഓരോ ഘട്ടത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം മാറ്റിവയ്ക്കുന്നു- കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എ.എ.പി സര്‍ക്കാറിന് വിപ്ലവകരമായ മാറ്റം കോണ്ടു വരാന്‍ കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.