2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മദ്യലഹരിയില്‍ പിതാവ് മൂന്നുവയസ്സുകാരനെ ഓട്ടോക്കു മേല്‍ ചുഴറ്റിയടിച്ചു

ഹൈദരാബാദ്: മദ്യലഹരിയില്‍ പിതാവ് മൂന്നുവയസ്സുകാരനെ ഓട്ടോ റിക്ഷയുടെ മേലെ ചുഴറ്റിയടിച്ചു. ഹൈദരാബാദിലാണ് ഈ ക്രൂരസംഭവം. സംഭവത്തിന്റെ 54 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നു. കുഞ്ഞിനെ തലകീഴായി പിടിച്ച് ആടിയാടി ഇയാള്‍ ഓട്ടോക്കു നേരെ വരുന്നതും ഓട്ടോക്കു മേല്‍ കുഞ്ഞിനെ ചുഴറ്റിയടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  

പിന്നീട് ഇയാള്‍ കുഞ്ഞിനെ മുറുകെ പിടിച്ച നിലത്തിരിക്കുന്നുണ്ട്. കുഞ്ഞിനെ ആര്‍ക്കും കൈമാറാന്‍ ഇയാള്‍ തയ്യാറാവുന്നില്ല. കുട്ടിയുടെ മാതാവ് ആര്‍ത്തു കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പിതാവിന്റെ ആക്രമണത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല്‍പതുകാരനായ ശിവ ഗൗണ്ടാണ് മദ്യലഹരിയില്‍ മകനെ കൊല്ലാക്കൊല ചെയ്തത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.