2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

വിജയ് മല്യ നിയമത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് ലണ്ടന്‍ ഹൈക്കോടതി

ലണ്ടന്‍: ഒമ്പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ നിയമത്തില്‍നിന്നും ഒളിച്ചോടുകയാണെന്ന് യു.കെ ഹൈക്കോടതി. മല്യ നല്‍കിയ ഹരജി
പരിഗണിക്കവെയാണ് നിരീക്ഷണം. ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ ഹരജി നല്‍കിയത്.  ഹരജി ഹൈക്കോടതി തള്ളി.

2016 മാര്‍ച്ചിനു മുന്‍പ് വ്യവസായിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നുവെന്നതിനു തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യുനൈറ്റഡ് ബ്ര്യുവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാവസായിക താല്‍പര്യങ്ങള്‍. എന്നാലിപ്പോള്‍ മല്യ യു.കെയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. നോണ്‍-റെസിഡന്റ് ടാക്‌സ്‌പേയര്‍ എന്ന നിലയിലാണിതെന്നും കോടതി നിരീക്ഷിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നല്‍കിയ ഹരജിയിലാണു കര്‍ണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണല്‍ മല്യയുടെ ആസ്തികള്‍ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയില്‍ ഉള്‍പ്പെടും.ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നല്‍കാനുള്ളത്.

വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസില്‍ (ഫെറ) വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി വീണ്ടും നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ മുന്‍നിര്‍ദേശത്തില്‍ നടപടിയുണ്ടായില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം പരിഗണിച്ചാണു പുതിയ ഉത്തരവ്.


contents: Grounds to regard Vijay Mallya a ‘fugitive from justice’: UK high court


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.