2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

‘ആസാദി’ ഒരിക്കലും സംഭവിക്കില്ല; സൈന്യത്തെ പരാജയപ്പെടുത്താനുമാവില്ല- കശ്മീരി യുവാക്കള്‍ക്ക് താക്കീതുമായി ബിപിന്‍ റാവത്ത്

ശ്രീനഗര്‍: കശ്മീരിലെ യുവാക്കള്‍ക്ക് താക്കീതുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കശ്മീരിന്റെ ആസാദിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതൊരിക്കലും സാധ്യമാവില്ലെന്ന് അദ്ദേഹം യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്തിന്റെ പ്രതികരണം.

കശ്മീരിലെ യുവാക്കളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം തോക്കെടുക്കുന്നതിലൂടെ ആസാദി സാധ്യമാക്കാമെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തിയവര്‍ യുവാക്കളെ തെറ്റിലേക്കു നയിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ‘കശ്മീരി യുവാക്കളോട് എനിക്കൊരു കാര്യം പറയാനുള്ളത്. അവരാഗ്രഹിക്കുന്ന ആസാദി ഒരിക്കലും സാധ്യമാവില്ല. എന്തിനാണ് നിങ്ങള്‍ ആയുധങ്ങളെടുക്കുന്നത്’- റാവത്ത് ചോദിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിലെ യുവാക്കള്‍ മാറി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യം കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തിലല്ല കാര്യം. ഓരോരുത്തര്‍ കൊല്ലപ്പെടുമ്പോഴും പുതിയ റിക്രൂട്ടുമെന്റുകള്‍ അവര്‍ നടത്തും. സൈന്യം തീവ്രവാദികള്‍ക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നും റാവത്ത് വ്യക്തമാക്കി.

കശ്മീരില്‍ ആരെയും കൊല്ലണമെന്ന് സൈന്യത്തിന് ആഗ്രഹമില്ല. എന്നാല്‍ കശ്മീരി യുവാക്കള്‍ തന്നെയാണ് സൈന്യവുമായി പോരാട്ടത്തിനിറങ്ങുന്നത്. പരാമവധി സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സൈന്യത്തിന്റെ പോരാട്ടമെന്നും റാവത്ത് പറഞ്ഞു.


contents: Need to tell youth Azadi will never happen you can’t fight us: Army Chief General Bipin Rawat


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.