2018 May 10 Thursday

പി.ഡബ്ല്യു.ഡി അഴിമതി: കെജ്‌രിവാളിന്റെ മരുമകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പി.ഡബ്ല്യു.ഡി അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ്‌രിവാളിന്റെ മരുമകനെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റു ചെയ്തു. കെജ്‌രിവാളിന്റെ ഭാര്യ സഹോദരന്‍ സുരേന്ദര്‍ ബന്‍സാലിന്റെ മകന്‍ വിനയ് ബന്‍സാല്‍ ആണ് അറസ്റ്റിലായത്.

അതിനിടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്‌റ്റെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. കെജ്‌രിവാളിനോ അദ്ദേഹത്തിന്റെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെയോ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് മോദിസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ആം ആദ്മി ആരോപിച്ചു.

അതേസമയം , ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ വിനയ് ബന്‍സാലിന് കഴിഞ്ഞിട്ടില്ലെന്ന് അഴിമതി വിരുദ്ധ വിഭാഗം വക്താവ് പ്രതികരിച്ചു.


Contents: Arvind Kejriwal’s Nephew Arrested in PWD Scam


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.