2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുസ്‌ലിങ്ങളെ വീട്ടില്‍ കയറ്റരുത്- വിദ്വേഷ ആഹ്വാനവുമായി ബി.ജെ.പി എം.എല്‍.എ

അല്‍വാര്‍: വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. മുസ് ലിം സമുദായത്തില്‍ പെട്ടവരെ ഹിന്ദുക്കള്‍ തങ്ങളുടെ വീട്ടില്‍ കയറ്റരുതെന്നാണ് ആഹ്വാനം. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള എം.എല്‍.എയായ ബല്‍വാരി ലാല്‍ സിംഗാളാണ് ആഹ്വാനം നടത്തിയത്.

എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നവരാണ് മുസ്‌ലിങ്ങളെന്നും തന്റെ വീട്ടിലോ ഓഫീസിലോ അവരെ കയറ്റില്ലെന്നും സിംഗാള്‍ പറഞ്ഞു.

മുസ്‌ലിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ട. വോട്ട് തേടി താന്‍ മുസ്‌ലിങ്ങളുടെ അടുത്തേക്ക് പോവുകയുമില്ല. താനവരോട് ഒരു കൃത്യമായ അകലം പാലിക്കാറുണ്ടെന്നും സിംഗാള്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പും ഇത്തരത്തില്‍ വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് സിംഗാള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News