2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കന്നുകാലി കശാപ്പു നിരോധന വിജ്ഞാപനത്തില്‍ ഇളവ് വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി:വിവാദമായ കന്നുകാലി കശാപ്പു നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രം ഇളവ് വരുത്തി. കശാപ്പിനായാണ് വില്‍ക്കുന്നതെന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി പിന്‍വലിച്ചു. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പു ചെയ്യരുത് എന്ന ഭേദഗതിയും വിജ്ഞാപനത്തില്‍ കൊണ്ടു വന്നിട്ടുണ്ട്.

സംസ്ഥാന അതിര്‍ത്തികളില്‍ കന്നുകാലിച്ചന്ത പാടില്ലെന്ന വ്യവസ്ഥ നീക്കി. ഇളവ് വരുത്തിയ ചട്ടത്തിന്റെ പകര്‍പ്പ് വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.