2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബലാത്സംഗ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണം: ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

ലക്‌നോ: യോഗിയുടെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗാര്‍ അറസ്റ്റില്‍. യുവതിയുടെ പിതാവിനെ അക്രമിച്ചെന്നാരോപിച്ചാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്.

ഉന്നാവെയിലെ ബങ്കര്‍മോ മണ്ഡലത്തിലെ എം.എല്‍.എകുല്‍ദാപ് സിംഗ് സെന്‍ഗാറിന്റെ സഹോദരനാണ് അതുല്‍. യുവതിയുടെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്.

ഇന്നലെയാണ് പപ്പുസിംഗ് കസ്റ്റഡിയില്‍ മരിച്ചത്. ലെംഗികമായി പീഡിപ്പിച്ച ബിജെപി എം.എല്‍.എക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.