2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

ന്യൂഡല്‍ഹി: ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിക്കുന്നു. കരസേനയ്ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രലായം ഒരു നിര്‍മ്മാണ കമ്പനിയുമായി കരാറൊപ്പിട്ടു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിപ്രകാരമാണ് കരാര്‍.

639 കോടി ചെലവില്‍ എസ്.എം.പി.പി. പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിനായി നിര്‍മിക്കുക. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് വിതരണം ചെയ്യുമെന്ന് എസ്.എം.പി.പി. വക്താക്കള്‍ പറഞ്ഞു. സൈന്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും നിര്‍മ്മാണം.

ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോന്‍ കാര്‍ബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. കൂടാതെ ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ ഈ ജാക്കറ്റുകള്‍ക്ക് കഴിയും.

2009ല്‍ സൈന്യത്തിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മ്മാണ കമ്പനിക്കും വിജയിക്കാനായിരുന്നില്ല. തുടര്‍ന്ന് ഇത് നീണ്ട് പോകുകയായിരുന്നു. പിന്നീട് 2016ല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ താത്ക്കാലികമായി വാങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.