2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യക്ക് ബൃഹത്തായ സാമ്പത്തിക വളര്‍ച്ചയെന്ന് ലോകബാങ്ക്; 2018ല്‍ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാവും

വാഷിങ്ടണ്‍: സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് ബൃഹത്തായ വളര്‍ച്ചയെന്ന് ലോകബാങ്ക് അവലോകനം. നോട്ടു നിരോധനവും ജി.എസ്.ടിയും നട്ടെല്ല തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക മേഖല 2018ല്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. 2018ല്‍ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാവുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. തുടര്‍ന്നുള്ളരണ്ടു വര്‍ഷങ്ങളില്‍ അത് 7.5ലെത്തും.

നിലവിലെ സാമ്പത്തിക ശക്തികളേയെല്ലം അടുത്ത  പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മറികടക്കുമെന്ന് ലോകബാങ്ക് പ്രതിനിധി ഐഹാന്‍ കോസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെന്നും കണക്കുകള്‍ പറയുന്നു. 2017ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. ഇന്ത്യയുടെ വളര്‍ച്ച നിരക്കിന്റെ 0.1ശതമാനം വര്‍ദ്ദനവ് മാത്രമേ കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും കോസ് വ്യക്തമാക്കുന്നു.

സാമ്പത്തിക ഉദ്ദീപനത്തിനായി നിക്ഷേപ സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് തന്റെ റിപ്പോര്‍ട്ടില്‍ കോസ് വിശദീകരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും ഐഹാന്‍ കോസ് ചൂണ്ടിക്കാട്ടി.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.