2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

യോഗേന്ദ്ര യാദവിന്റെ അറസ്റ്റ് സ്വേഛാധിപത്യപരമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: എ.എ.പി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തമിഴ്‌നാട്ടില്‍ തടങ്കലില്‍ വച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരവും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടി സ്വേച്ഛാധിപത്യപരമാണെന്നും അതു വിമര്‍ശിക്കപ്പെടേണ്ടതും അപലപിക്കേണ്ടതുമാണെന്നും കമല്‍ വ്യക്തമാക്കി. ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും വാര്‍ത്താകുറിപ്പില്‍ കമല്‍ പറഞ്ഞു.

യോഗേന്ദ്ര യാദവിനെ ‘സഹോദരന്‍’ എന്നാണ്  കമല്‍ വിശേഷിപ്പിച്ചത്. നമ്മുടെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാനാണ് ‘മറ്റൊരു സംസ്ഥാനത്തുനിന്നുള്ള രാഷ്ട്രീയക്കാരന്‍’ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് എത്തിയ തന്നെ പൊലിസ് കയ്യേറ്റം ചെയ്‌തെന്നും ഫോണ്‍ പിടിച്ചെടുത്തെന്നുമാണു യോഗേന്ദ്ര യാദവ് പിന്നീട് വ്യക്തമാക്കി.

സേലം ചെന്നൈ എട്ടുവരി അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദിവസങ്ങളായി സമരം ചെയ്തുവരികയാണ്. കമല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സമരക്കാര്‍ക്കു പിന്തുണ അറിയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.