2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പ്രതിപക്ഷ ഐക്യം വെറും മായ- അമിത് ഷാ

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം എന്നത് മിഥ്യാധാരണ മാത്രമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ദേശീയ എക്‌സിക്യുട്ടിവ് മീറ്റിങ്ങിലാണ് അമിത് ഷായുടെ പ്രതികരണം. 2019 തെരഞ്ഞൈടുപ്പില്‍ 2014ലേതിനേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ നിര്‍മിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യയെ തകര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നടപടിയെ ബി.ജെ.പി അധ്യക്ഷന്‍ അനുമോദിച്ചു. എസ്.സി എസ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദേശീയ എക്‌സിക്യുട്ടിവ് മീറ്റില്‍ പങ്കെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.