2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

രാഹുലിന്റെ പ്രധാനമന്ത്രി മോഹം അഹംഭാവം; വിമര്‍ശനത്തിന് മൂര്‍ച്ച കൂട്ടി മോദി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ പരസ്പരം പഴിചാരലുകള്‍ക്ക് മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസും ബി.ജെ.പിയും. പ്രധാനമന്ത്രിയാവുമെന്ന രാഹുല്‍ ഗാന്ധിയുടെ മോഹം അഹംഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 2019ല്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാവുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം.

പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റു വരെ കോണ്‍ഗ്രസിന്റെ പതാക പാറിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തനം മൂലം അവര്‍ തന്നെ അതിനെ താഴേക്കെറിഞ്ഞു- മോദി ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ അഭിമാനമായിരുന്ന കര്‍ണാടകയേയും അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് താഴെ എത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.