2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി- മോദിക്കെതിരെ വീണ്ടും രാഹുല്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ പരസ്പരം പഴിചാരലുകള്‍ക്ക് മൂര്‍ച്ച കൂട്ടി മോദിയും രാഹുലും. രാജ്യത്ത് സ്ത്രീകളും കുട്ടികളും ദലിതരും അക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രിക്ക ഇപ്പോള്‍ പെണ്‍മക്കളെ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് രക്ഷിക്കൂ എന്നു പറയേണ്ട ഗതികേടാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ ആരോപിച്ചു.

ജനങ്ങള്‍ നീതിക്കു വേണ്ടിയാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോയ കേസ് അമര്‍ത്തപ്പെട്ടെന്ന് കോടതിക്കുള്ളില്‍ നിന്നു തന്നെ പരാതി വന്നിരിക്കുന്നു. കേസില്‍ കുറ്റാരോപിതനായ അമിത് ഷാ ഇരട്ടക്കണക്കിന് സമ്പാദിക്കുന്നു. എന്നിട്ടൊന്നും മോദി ഒന്നും പറയുന്നില്ല. റെഡ്ഢി സഹോദരങ്ങളുടെ വിഷയമായാലും കര്‍ഷകരുടെ പ്രശ്‌നമായാലും മോദി മൗനം തുടരുക തന്നെയാണ്- രാഹുല്‍ കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.