2018 May 09 Wednesday

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ; വേണ്ടെന്നു സുപ്രിം കോടതി

  • നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രിം കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സംസ്ഥാന അന്വേഷണം പോരെയെന്നും സുപ്രിം കോടതി വാക്കാല്‍ ചോദിച്ചു.

നമ്പി നാരായണന്റെ പരാതിയില്‍ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാറിനു തീരുമാനിക്കാം. എന്നാല്‍ നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാരം സര്‍ക്കാര്‍ തന്നെ നല്‍കണം. ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരില്‍നിന്നു തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു.

ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്‌ററിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ നാളെയും വാദം തുടരും.

കേസ് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ കോടതിയില്‍ രാവിലെ വ്യക്തമാക്കിയിരുന്നു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. നമ്പി നാരാണനെ കരുതിക്കൂട്ടി പീഡിപ്പിച്ചു കേസില്‍ കുടുക്കിയതാണെന്നും സി.ബി.ഐ വ്യക്തമാക്കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.